ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകള്‍ക്ക് നേരെ സ്ഫോടന ഭീഷണി. സംഭവത്തിനു വന്നതിന് പിന്നില്‍ പാകിസ്ഥാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ചാണക്യപുരിയിലെ സംസ്കൃതി സ്കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, സാകേതിലെ അമിറ്റി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശമെത്തിയത്. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കുട്ടികളെ നേരത്തെ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു.
READ ALSO: ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നല്‍കാതിരുന്നത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ : ചാണ്ടി ഉമ്മൻ
റഷ്യൻ ഡൊമൈനില്‍ നിന്നുള്ള ഐപി അഡ്രസ് വഴിയാണ് ഇ-മെയിലൂടെ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.
ഇസ്ലാമിക് ഭീകര സംഘടന ഇന്ത്യക്കെതിരെ സൈബർ യുദ്ധം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിന് ഐഎസ്ഐ സഹായം നല്‍കുന്നുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു.
Post Your Comments