Latest NewsNewsKuwaitGulf

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ നിരക്ക് ഉയരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 358,511 ആയി. ഇന്ന് 1,824 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 10 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,979 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,707 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 337,829 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 94.23 ശതമാനം പേരുടെയും രോഗം മാറി.

18,703 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,055 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 294 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. പുതിയതായി 16,000 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,992,536 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 11.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button