KeralaLatest NewsNews

ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും , സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം

കൂടുതല്‍ കുരുക്ക് മുറുകുന്നു

കൊച്ചി: രാജ്യദ്രോഹ കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് എതിരെ കൂടുതല്‍ കുരുക്ക് മുറുക്കി ലക്ഷദ്വീപ് പൊലീസ് . ഇന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞിരുന്നു. ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താണ് പൊലീസ് തീരുമാനം. ഐഷയെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.

Read Also : കശ്മീര്‍ താഴ്‌വരയില്‍ അശാന്തി പരത്താന്‍ ഭീകരര്‍, ഇന്ന് മാത്രം മൂന്ന് ഭീകരാക്രമണങ്ങള്‍: സര്‍വ്വകക്ഷി യോഗം നാളെ

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button