തിരുവനന്തപുരം: സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികൾ തുടങ്ങി കഴിഞ്ഞെന്നും ഐഷ, ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
‘പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയിൽ വളർന്നു, മറ്റ് ആളുകൾ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ചാനലിൽ കാണാറുണ്ട്. അവരും എന്നെ പോലെയുള്ള ആൾക്കാരായിരിക്കാം. ഇതെന്റെ സ്വന്തം അനുഭവമാണ്. അത് കൊണ്ട് തന്നെയാണ് ഇത് സിനിമയാക്കുന്നത് ആലോചിക്കുന്നത്’- ഐഷ വ്യക്തമാക്കി.
Read Also: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണി 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍
ചാനൽ ചർച്ചയിൽ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്‍റെ ബയോ വെപ്പണാണെന്ന പ്രസ്തതാവനയാണ് ഐഷയ്ക്കെതിരായ രാജ്യദ്രോഹ കേസിലേക്ക് നയിച്ചത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകമാണ് പരാതി നൽകിയത്.
Post Your Comments