തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയിലെ അപാകത പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ‘ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. മരണകാരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. സര്‍ക്കാറിന് മറച്ചുവെക്കാന്‍ ഒന്നുമില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കെ കേരളത്തില്‍ കോവിഡ് മരണങ്ങള് പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം തെറ്റാണ്’- മന്ത്രി വ്യക്തമാക്കി
‘ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സര്‍ക്കാര്‍ തടസ്സം നില്‍ക്കില്ല. ഡബ്ല്യു.എച്ച്.ഒയുടെയും ഐ.സി.എം.ആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള് സ്ഥിരീകരിക്കുന്നത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെനിന്ന് ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ മുഖേനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ജില്ലതലത്തില്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കും. നിലവില്‍ കോവിഡ് മരണങ്ങളെക്കുറിച്ച് സര്‍ക്കാറിന് പരാതി കിട്ടിയിട്ടില്ല. നേരത്തേ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകളുണ്ടെങ്കില്‍ അത് പരിഗണിക്കും. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും’- മന്ത്രി പറഞ്ഞു.
Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി
Post Your Comments