തിരുവനന്തപും: തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ടടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read:യൂറോ കപ്പിന് പിന്നാലെ കോവിഡ് കേസുകളില്‍ വര്‍ധന: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഔദ്യോഗിക വാഹനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്‍റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കാണ് എം കെ വര്‍ഗീസ് പരാതി നല്‍കിയത്. ഈ പരാതി നിലനിൽക്കെയാണ് മണികണ്ഠന്‍ നല്‍കിയ പുതിയ പരാതിയും ചർച്ചയാകുന്നത്.
മേയറുടെ പരാതിയിൽ പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പറയുന്നത്. പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. മേയറുടെ പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പോലീസ് പ്രതികരിച്ചതോടെ മണികണ്ഠന്റെ പരാതിയും ചർച്ചയാവുകയാണ്.
Post Your Comments