Latest NewsNewsInternational

യൂറോ കപ്പിന് പിന്നാലെ കോവിഡ് കേസുകളില്‍ വര്‍ധന: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: യൂറോ കപ്പിന് പിന്നാലെ യൂറോപ്പില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ യുകെ, റഷ്യ എന്നിവിടങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Also Read: ‘നിമിഷയെ മാത്രം പോരാ അവളുടെ മകനെയും വേണം’: രണ്ടു പേരെയും തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയില്‍

യൂറോ കപ്പ് മത്സരങ്ങള്‍ കാണാനെത്തിയ നൂറ് കണക്കിന് ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോപ്പന്‍ഹേഗനില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ആശങ്കയാകുന്നതായാണ് സൂചന. ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചവര്‍ ലണ്ടനിലും സെന്റ്.പീറ്റേഴ്‌സ്ബര്‍ഗിലും എത്തിയതായി കണ്ടെത്തിയിരുന്നു. അടുത്തയാഴ്ച ബ്രിട്ടനില്‍ യൂറോ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാകുകയാണ്.

അച്ചടക്കത്തോടെയുള്ള പെരുമാറ്റമാണ് ഇപ്പോള്‍ ആവശ്യമെന്ന് യുഎന്‍ ഏജന്‍സിയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് പറഞ്ഞു. യൂറോപ്പില്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകളുടെ എണ്ണം 10 ശതമാനം വര്‍ധിച്ചെന്നും ഇതിന് കൂട്ടം കൂടലുകളും യാത്രകളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതുമെല്ലാം കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോ കപ്പ് വേദികളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരക്കണക്കിന് കാണികളാണ് ഒത്തുകൂടുന്നത്. ഇത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button