മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസൺ ആരംഭിക്കാനിരിക്കെ നിർണായകമായൊരു മാറ്റം നിർദ്ദേശിച്ച് ആകാശ് ചോപ്ര. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് ഫൈനലിന് ആതിഥേയത്വം വഹിക്കാൻ അനുവദിക്കണമെന്നാണ് ചോപ്ര മുന്നോട്ടുവെച്ച നിർദ്ദേശം.
‘ചാമ്പ്യൻഷിപ്പിൽ നിങ്ങൾ ഇതിനോടകം പ്രഖ്യാപിച്ച കഴിഞ്ഞ കാര്യങ്ങളിൽ ഇനിയൊരു മാറ്റം സാധ്യമല്ല. എന്നാലും ഫൈനലിലേക്ക് വരുമ്പോൾ എനിക്ക് ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കാനുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ ഫൈനലിന് ആതിഥേയത്വം വഹിക്കാൻ അനുവദിക്കണം’, ചോപ്ര പറഞ്ഞു.
Read Also:- ശുഭ്മാൻ ഗിൽ പുറത്ത്: രോഹിത്തിനൊപ്പം ആര് ഓപ്പണറാകും?
മത്സരത്തിൽ സന്ദർശകന് ടോസ് നൽകണം എന്ന ആവശ്യവും ചോപ്ര മുന്നോട്ടുവെച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിന് മുന്നോടിയായി പോയിന്റ് രീതിയിൽ കഴിഞ്ഞ ദിവസം ഐസിസി മാറ്റം വരുത്തിയിരുന്നു. ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ലഭിക്കുക. നേരത്തെ ഇത് 120 പോയിന്റ് ആയിരുന്നു.
Post Your Comments