മുംബൈ: പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ‘വര്‍ക് ഫ്രം ഹോസ്പിറ്റല്‍’ ആയ യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയപ്പോൾ താന്‍ ആശുപത്രിയില്‍ ‘വര്‍ക് ഫ്രം ഹോസ്പിറ്റല്‍’ ആയി ജോലി ചെയുതുവെന്നാണ് യുവാവ് സാമൂഹിക മാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ കുറിച്ചത്.
ഓഫീസില്‍ വെച്ചായിരുന്നു ജോലി തുടരുന്നതെങ്കില്‍ അവധിയെടുക്കുന്നതിൽ പ്രയാസം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ ലീവ് എടുക്കേണ്ടി വരുന്നത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. യുവാവ് ഒരു കമ്പനി ജീവനക്കാരനല്ലെന്നതും ഒരു യുവസംരംഭകനാണെന്നതുമാണ് പ്രധാനം.
അതേസമയം, യുവാവിന്റെ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് സാം ഹോഡ്ജ് എന്നയാള്‍ ട്വിറ്ററില്‍ പങ്ക് വെച്ചതോടെ സംഭവം വൈറലായി. ഇതോടെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്ത് വന്നത്. ‘ഒരു ദിവസം എങ്കിലും താങ്കള്‍ക്ക് ലീവ് എടുക്കാന്‍ പാടില്ലേയെന്നാണ് വിമർശകരുടെ പ്രധാന ചോദ്യം.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ജോലിക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ മോശം ജോലി സാഹചര്യങ്ങള്‍ക്കുള്ളവര്‍ക്ക് ഇത് ഒരു മാതൃകയാണെന്നാണ് ചിലരുടെ അഭിപ്രായം. ഈ അഭിപ്രായത്തെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് വന്നു.
Peak horrific LinkedIn pic.twitter.com/1Pqx0ZOjeF
— Sam Hodges (@SamHodges) June 20, 2021
Post Your Comments