Latest NewsKeralaNattuvarthaNews

ഭാര്യയ്ക്ക് സുഖപ്രസവം, ഭർത്താവ് ‘വര്‍ക്​ ഫ്രം ഹോസ്​പിറ്റല്‍’: വിമർശനവുമായി സോഷ്യൽ മീഡിയ

ഓഫീസില്‍ വെച്ചായിരുന്നു​ ജോലി തുടരുന്നതെങ്കില്‍ അവധിയെടുക്കുന്നതിൽ പ്രയാസം ഉണ്ടാകുമായിരുന്നു

മുംബൈ: പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ‘വര്‍ക്​ ഫ്രം ഹോസ്​പിറ്റല്‍’ ആയ യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഭാര്യ കുഞ്ഞിന്​ ജന്മം നല്‍കിയപ്പോൾ താന്‍ ആശുപത്രിയില്‍ ‘വര്‍ക്​ ഫ്രം ഹോസ്​പിറ്റല്‍’ ആയി ജോലി ചെയുതുവെന്നാണ്​ യുവാവ്​ സാമൂഹിക മാധ്യമമായ ലിങ്ക്​ഡ് ​ഇന്നില്‍ കുറിച്ചത്​.

ഓഫീസില്‍ വെച്ചായിരുന്നു​ ജോലി തുടരുന്നതെങ്കില്‍ അവധിയെടുക്കുന്നതിൽ പ്രയാസം ഉണ്ടാകുമായിരുന്നു എന്നും ​അദ്ദേഹം പറയുന്നു​. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ ലീവ്​ എടുക്കേണ്ടി വരുന്നത്​ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും​ അദ്ദേഹം പറയുന്നു​. യുവാവ് ഒരു കമ്പനി ജീവനക്കാരനല്ലെന്നതും ഒരു യുവസംരംഭകനാണെന്നതുമാണ്​ പ്രധാനം.

അതേസമയം, യുവാവിന്റെ കുറിപ്പിന്റെ സ്​ക്രീന്‍ ഷോട്ട്​ എടുത്ത്​ സാം ഹോഡ്​ജ്​ എന്നയാള്‍ ട്വിറ്ററില്‍ പങ്ക്​ വെച്ചതോടെ സംഭവം വൈറലായി. ഇതോടെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്ത് വന്നത്. ‘ഒരു ദിവസം എങ്കിലും താങ്കള്‍ക്ക് ലീവ്​ എടുക്കാന്‍ പാടില്ലേയെന്നാണ് വിമർശകരുടെ പ്രധാന ചോദ്യം.

ജീവിത​ത്തിലെ ഏറ്റവും പ്രധാന​പ്പെട്ട ദിവസം ജോലിക്ക്​ പ്രാധാന്യം കൊടുക്കുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ മോശം ജോലി സാഹചര്യങ്ങള്‍ക്കുള്ളവര്‍ക്ക് ഇത് ഒരു മാതൃകയാണെന്നാണ് ചിലരുടെ അഭിപ്രായം. ഈ അഭിപ്രായത്തെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button