
തിരുവനന്തപുരം : നടൻ , രാഷ്‌ട്രീയപ്രവർത്തകൻ എന്നതിലുപരി തന്റെ മാനുഷിക മൂല്യങ്ങളാണ് സുരേഷ് ഗോപിയെ വ്യത്യസ്‌തനാക്കുന്നത്. സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലിൽ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
‘അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. സിനിമ കണ്ട് കൈയടിച്ചവർ പോലും ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം’- ജോസ് തോമസ് പറഞ്ഞു.
Read Also : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
അതേസമയം, നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് സുരേഷ് ഗോപി എന്ന രീതിയിൽ ഇടക്കാലത്ത് പ്രചരണങ്ങളുണ്ടായിരുന്നു. അദ്ദേഹം കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.സിനിമയിലും രാഷ്‌ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് തോമസ് വ്യക്തമാക്കി.
Post Your Comments