Latest NewsNewsInternational

തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗന്റെ മകന് ഐഎസുമായി ബന്ധം : തെളിവുകള്‍ നിരത്തി ആരോപണവുമായി സിറിയ

അങ്കാറ : തുര്‍ക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗന്റെ മകനെതിരെ ഗുരുതര ആരോപണവുമായി സിറിയ. എര്‍ദോഗന്റെ മകന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സിറിയ ആരോപിക്കുന്നത് . രാജ്യത്തെ എണ്ണ മോഷ്ടിക്കുന്നതിലും ഐഎസിന്റെ പ്രവര്‍ത്തനങ്ങളിലും എര്‍ദോഗന്റെ മകന് ബന്ധമുണ്ടെന്നാണ് സിറിയന്‍ ഉപ വിദേശകാര്യ മന്ത്രി ബഷര്‍ ജാഫാരിയുടെ ആരോപണം . 2015, 2016 കാലങ്ങളില്‍ സിറിയയുടെ എണ്ണയും പ്രകൃതിവാതകവും ഐഎസിന്റെ സഹായത്തോടെ എര്‍ദോഗന്റെ മകന്‍ മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നെന്നും ബഷര്‍ ജാഫാരി പറഞ്ഞു .

Read Also : എ.പി അബ്ദുള്ളക്കുട്ടിക്ക് പാകിസ്ഥാനുമായി ബന്ധം, എന്റെ ജീവിതം സിനിമയാക്കും: ഐഷ സുൽത്താന

തുര്‍ക്കി ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗവും അല്‍-നുസ്ര ഉള്‍പ്പെടെയുള്ള ജിഹാദി ഗ്രൂപ്പുകളിലേക്ക് ഷാദി സദാത്ത് എന്ന സ്വകാര്യ സുരക്ഷാ കമ്പനി വഴി ആയുധങ്ങള്‍ അയച്ചതായും ജാഫാരി പറഞ്ഞു. ഷാദി സദാത് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്നാന്‍ തന്റി വര്‍ഡി എര്‍ദോഗന്റെ ഉപദേശകനാണ്. തുര്‍ക്കിയിലെ മാഫിയ തലവന്‍ സെദാത്ത് പെക്കര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സിറിയയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button