കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്‌തെന്ന് താലിബാൻ. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇരട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് കാബൂളിൽ ഇരട്ട ചാവേർ ആക്രമണം ഉണ്ടായത്. കാബൂൾ വിമാനത്താവളത്തിന് സമീപവും, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പാർപ്പിച്ചിരുന്ന ബരോൺ ഹോട്ടലിന് സമീപവുമായിരുന്നു ആക്രമണം. സംഭവത്തിൽ ഇതുവരെ 170 പേരാണ് മരിച്ചത്. 150 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ എത്തിയതായി സൂചനയുണ്ട് . പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസ്ഹറാണ് കാണ്ഡഹാറിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments