അങ്കാറ: തുർക്കി നാണയം ലിറയുടെ മൂല്യം സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് ഡോളറിനോട് 12.49 എന്ന മൂല്യത്തിലാണ് ഇപ്പോൾ ലിറ നിൽക്കുന്നത്. ഈ വർഷം മാത്രം 40 ശതമാനത്തോളമാണ് കറൻസിയുടെ മൂല്യം ഇടിഞ്ഞത്.
Also Read:ചൈനക്കെതിരായ സഖ്യരൂപീകരണം: വ്യോമ- സൈബർ പ്രതിരോധ കരാറുകൾ ഒപ്പുവെച്ച് ജപ്പാനും വിയറ്റ്നാമും
കഴിഞ്ഞയാഴ്ച മാത്രം ലിറയുടെ മൂല്യത്തിൽ 20 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. കറൻസിയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. എന്നാൽ കറൻസി മൂല്യത്തിൽ സംഭവിച്ച ഇടിവിനെ ന്യായീകരിക്കുകയാണ് എർദോഗൻ.
ഇതൊരു സാമ്പത്തിക യുദ്ധമാണെന്നാണ് എർദോഗന്റെ ന്യായീകരണം. അതേസമയം ഇറാൻ സാമ്പത്തിക രംഗത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം എർദോഗന്റെ വികലമായ സാമ്പത്തിക നയങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരെയാണ് എർദോഗാൻ മാറ്റിയത്. തുടർന്ന് എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി സെൻട്രൽ ബാങ്ക് 15-19 ശതമാനത്തോളം പ്രധാന പലിശ നിരക്കുകൾ കുറച്ചിരുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുന്ന ഇത്തരം നയങ്ങളാണ് ലിറയുടെ മൂല്യത്തിൽ കാര്യമായ ഇടിവ് സംഭവിക്കാൻ കാരണമായതെന്നാണ് ആരോപണം.
Post Your Comments