തിരുവനന്തപുരം: യു.എ.പി.എ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണെന്നും അത് നടപ്പാക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും സ്ഥാനമൊഴിയുന്ന കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപ്പണ സംഭവം സംഘടിതമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘മഹാരാഷ്‌ട്രയിലെ മക്കോക്ക മാതൃകയില്‍ കേരളത്തില്‍ നിയമം നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമം നടപ്പാക്കണമെന്ന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. പൊലീസിന് കൊടുക്കുന്ന മൊഴി പോലും മഹാരാഷ്ട്രയില് തെളിവായി സ്വീകരിക്കും’- അദ്ദേഹം പറഞ്ഞു.
‘സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല. പൊലീസ് പരിശീലനത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം നല്‍കും. പരാതി അറിയിക്കാന്‍ ഫോണില്‍ മിസ്ഡ് കാള്‍ അടിച്ചാല്‍ പൊലീസ് എത്തുന്ന സംവിധാനം ഒരുക്കും. നിലവില്‍ 18 ടൗണുകളില്‍ നടപ്പാക്കിയ പിങ്ക് പെട്രോളിംഗ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും’- ബെഹ്‌റ വ്യക്തമാക്കി.
Read Also: 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
രാജ്യത്ത് തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണെന്നും കേരളത്തില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മറ്റുള്ള സംസ്ഥാനങ്ങളെ പോലെയല്ല കേരളം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവരും പരിശോധിക്കണം. വിസ്മയയുടെ കേസില്‍ എന്താണ് ഉണ്ടായത്? ആവശ്യപ്പെട്ട എല്ലാം ഭര്‍ത്താവിന് കൊടുത്തില്ലേ? കേസില്‍ നിയമം അനുസരിച്ചുള്ള നടപടിയുണ്ടാകും’- അദ്ദേഹം പറഞ്ഞു.
Post Your Comments