Latest NewsIndia

ഇനി മുതൽ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം; ​യുഎപിഎ ഭേദഗതി ബിൽ രാജ്യസഭ കടന്നു

ന്യൂഡല്‍ഹി: നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ കടന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്.ബില്ലിനെ 147 പേര്‍ അനുകൂലിച്ചു.

വിദേശ രാജ്യങ്ങള്‍ നേരത്തെ നടപ്പിലാക്കിയ കാര്യങ്ങളാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും ഭീകരവാദത്തെ ചെറുക്കുന്നില്‍ രാജ്യം വിട്ട് വീഴ്ച്ചക്ക് തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളും ഭീകരവാദത്തില്‍ ഏർപ്പെടുന്നുണ്ടെന്നും അതിനാലാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി മുതൽ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലിന് ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്. നേരത്തെ, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം ബില്ലിനെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു. എന്നാല്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും ബിജെപി ഈ ബില്ലില്‍ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button