ന്യൂഡല്‍ഹി: യു.എ.പി.എ നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസാണ് യു.എ.പി.എ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് മുഖ്യപ്രതി.അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭീകരരായിരുന്നു. അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്ലീങ്ങളുടെ വല്ല്യേട്ടന് ചമയുന്നുവെന്നും ഒവൈസി ലോക്സഭയില്‍ പറഞ്ഞു.ഭീകരവാദം സംശയിക്കുന്ന വ്യക്തികളെക്കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്കുന്ന ബില്ലാണ് യുഎപിഎ നിയമഭേദഗതി ബില്ല്.
വിവിധ സംസ്ഥാനങ്ങളിലുള്ള ‘ഭീകരരുടെ’ സ്വത്തുക്കള്‍ കണ്ടുകെത്താന് സര്‍ക്കാരിന് കഴിയുന്നതാണ് ബില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു. നേരത്തെ, എന്‍ഐഎ ബില്‍ ഭേദഗതി ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായും ഉവൈസിയും തമ്മില്‍ ലോക്സഭയില്‍ ഏറ്റുമുട്ടിയിരുന്നു.എട്ടിനെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ നിയമമാകുന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ തന്നെ എന്‍ഐഎക്ക് ഭീകരവാദിയായി പ്രഖ്യാപിക്കുന്നയാളുടെ സ്വത്ത് ഏറ്റെടുക്കാനും സാധിക്കും.
സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഭീകരവാദത്തില്‍ ഉള്‍പ്പെടുത്താനാണ് നിലവില്‍ യുഎപിഎ നിയമത്തില്‍ വ്യവസ്ഥയുള്ളത്. ഭീകരവാദം സംശയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരമായ തടസങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ഭേദഗതി നടപ്പാകുന്നതോടെ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം ലഭിക്കും.ഭീകരവാദം ജനങ്ങളിലെ പ്രവണതയാണെന്ന് ബില്ലിനെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ നിയമം ആശ്യമുണ്ട്.
യുഎന്നിനും ഇതിനുള്ള നടപടി ക്രമങ്ങളുണ്ട്. പാക്കിസ്ഥാനില്പോലുമുണ്ട്. ചൈന, ഇസ്രയേല്‍, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളിലെല്ലാം ഇത്തരം നിയമം നിലവിലുണ്ട്- അമിത് ഷാ പറഞ്ഞു.ഭീകരവാദത്തിനെതിരെ പോരാടുന്ന ഏജന്‍സികള്‍ക്ക് ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്. തോക്കിന് കുഴലിലൂടെ മാത്രമല്ല ഭീകരവാദം ഉണ്ടാകുന്നത്. ഭീകരര്‍ക്കായി സാഹിത്യം എഴുതുന്നവരും തത്വശാസ്ത്രം ചമയ്ക്കുന്നവരും ഇക്കൂട്ടത്തില്‍ പെടും. തത്വശാസ്ത്രത്തിന്റെ പേരില്‍ അര്‍ബന്‍ മാവോയിസം പ്രചരിപ്പിക്കുന്നവരോട് സര്‍ക്കാറിന് സഹാനുഭൂതി ഇല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments