തിരുവനന്തപുരം : ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ദേവസ്വം ബോർഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എത്രയും വേഗം സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് ദേവസ്വം ബോർഡിനെ ഡിജിപി അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.ടാറ്റ കൺസൾട്ടൻസിയോടും ഡിജിപി ആശയവിനിമയം നടത്തി.
ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും കുളിമുറികളും ഒന്നുമില്ലാത്ത അവസ്ഥയാണ് ശബരിമലയിൽ. കനത്ത സുരക്ഷ നൽകുന്ന സാഹചര്യത്തിൽ പോലീസുകാർ ഇരട്ടി പണിയാണ് ചെയ്യുന്നത്. എന്നാൽ ഇവർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾപോലും ദേവസ്വം ബോർഡ് നൽകിയിട്ടില്ല. ഇതിനെതിരെ റിപ്പോർട്ടുകൾ വന്നുതുടങ്ങിയതോടെയാണ് ഡിജിപി ദേവസ്വം ബോർഡിന് നിർദേശങ്ങൾ നൽകിയത്.
Post Your Comments