Latest NewsElection NewsKerala

പോലീസിലെ പോസ്റ്റൽ വോട്ട് ; നടപടി ഇന്ന്

തിരുവനന്തപുരം : പോലീസ് തപാല്‍ ബാലറ്റ് അട്ടിമറിച്ച സംഭവത്തില്‍ നടപടി ഇന്ന് ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെടുക്കുന്നത്. ഇന്നലെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ടിക്കാറാം മീണ അംഗീകരിച്ചിരുന്നു.പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ പോലീസ് അസോസിയേഷന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഈ മാസം 15നകം സമര്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ടിക്കാറാം മീണ നിര്‍ദേശിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ മീണ നിർദ്ദേശിച്ചു. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button