Latest NewsKeralaNews

ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധിപ്പിക്കാനാവില്ല : കെ. സുരേന്ദ്രൻ

ഭാരതീയ ജനതാ പാർട്ടിയെ ഒരു തരത്തിലും നിങ്ങൾക്ക് ഈ കേസുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം : ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താൻ പൊലീസിന് കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം.

ഏത് കുഴൽപ്പണ കേസാണ് നിങ്ങൾ പറയുന്നത്. കുഴൽപ്പണ കേസ് എന്ന എഫ്.ഐ.ആർ ഉണ്ടോ. അങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ആയിരം വട്ടം ശ്രമിച്ചാലും ഈ കേസിൽ ബി.ജെ.പിയുമായി ബന്ധപ്പെടുത്താൻ പൊലീസിന് കഴിയില്ല. എന്നാൽ, തനിക്കെതിരെ കള്ളക്കേസ് എടുക്കുമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയെ ഒരു തരത്തിലും നിങ്ങൾക്ക് ഈ കേസുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നും സി.പി.എമ്മിന്റെ ക്വട്ടേഷനും കള്ളപ്പണവും അഴിമതിയും മറിച്ച് വെയ്ക്കാനാണ് ഈ പ്രചാരണങ്ങളെന്നും സുരേന്ദ്രൻ ആരോപിച്ചു.

Read Also  :  ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ ത്വയ്ബ ഭീകര കമാൻഡർ അറസ്റ്റിൽ

കേരളത്തിൽ വ്യാപകമായി ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പരാമർശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന പൊലീസ് സേനയിൽ ഐ.എസ് ഭീകര സാന്നിധ്യമെന്നും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ഐ.എസ് സ്ലീപ്പിംഗ് സെൽ പ്രവർത്തിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പൊലീസ് ആസ്ഥാനത്ത് ഇ മെയിൽ ചോർത്തിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കഴിഞ്ഞ സർക്കാർ സ്ഥാനക്കയറ്റം നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഡി.ജി.പി ഇപ്പോൾ തുറന്നുപറഞ്ഞ കാര്യം വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button