Latest NewsNewsIndia

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ ത്വയ്ബ ഭീകര കമാൻഡർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ബഡ്ഗാം ജില്ലയിലെ നർബർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകര കമാൻഡർ നദീ അബ്രാറിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 25 ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

Read Also: ‘മോദിക്ക് നന്ദി പറയാന്‍ മനസ്സില്ല’: മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ

ശ്രീനഗറിന് സമീപമുള്ള പരിംപോറയിലും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു.

അതേസമയം ജമ്മുവിലെ സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണം നടത്താൻ ഭീകരർ ശ്രമം നടത്തി. ജമ്മുവിന്റെ സൈനിക താവളത്തിന് സമീപം ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.

തിങ്കളാഴ്ച പുലർച്ചെ ആർമി ക്യാംപിന്റെ മുകളിലേക്ക് രണ്ട് ഡ്രോണുകൾ പ്രവേശിച്ചെന്നും സുരക്ഷാ സൈനികരുടെ സമയോചിതമായ ഇടപെടലിലൂടെ ഡ്രോണുകൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് തടഞ്ഞെന്നുമാണ് റിപ്പോർട്ട്. രാത്നുചാക്ക്, കാലുചാക്ക് സൈനിക സങ്കേതങ്ങൾക്ക് മുകളിലാണ് ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്തു.

Read Also: 18 വയസിന് മുകളിലുള്ള എല്ലാവർക്കും പരിഗണനകൾ ഇല്ലാതെ വാക്സിൻ: വ്യക്തമാക്കി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button