പാലക്കാട്: അണക്കപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നിര്‍മ്മാണം നടത്തിയ ഏഴ് പേരെ എക്‌സൈസ് പിടികൂടി. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ 12 കന്നാസ് സ്പിരിറ്റും 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റും പിടികൂടി. ഇതിന് പുറമെ, 2000 ലിറ്റര്‍ വ്യാജ കള്ളും 12 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്.
തൃശൂര്‍ സ്വദേശിയായ സോമന്‍ നായര്‍ എന്നയാളാണ് മുഖ്യപ്രതിയെന്ന് എക്‌സൈസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. അതേസമയം, പ്രതികള്‍ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എക്‌സൈസ് സി.ഐ അനില്‍ കുമാര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ വാഗ്ദാനം ചെയ്തതതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments