CinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളി: ഒമർ ലുലു

പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കിയാൽ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല

കൊച്ചി: സിനിമാ ആസ്വാദകർക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലും സ്ഥിരം ചർച്ചയാകാറുള്ള വിഷയമാണ് ‘പൊളിറ്റിക്കൽ കറക്ട്നെസ്സ്’. മറ്റ് കലാരൂപങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് വേണമെന്ന് വാശിപിടിക്കാറുമുണ്ട്. ഇത്തരക്കാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കിയാൽ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ലെന്നും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറയുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും ഒമർ പറയുന്നു.

പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാൻ പറ്റുവെന്നും ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇരട്ട കറക്ടനസ്സ്
ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചർച്ച കാണാം പൊളിറ്റിക്കൽ കറക്ടനസ്സിനെ പറ്റി.ഈ പൊളിറ്റിക്കൽ കറക്ക്ടനസ്സ് അന്ന് നോക്കിയാൽ മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്.പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ക്റ്റനസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാൻ പറ്റു ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം.

shortlink

Related Articles

Post Your Comments

Related Articles


Back to top button