Latest NewsKeralaNattuvarthaNews

സി പി എമ്മിന് നാണക്കേട്: യുവതിയെ പീഡിപ്പിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും മേഖലാ സെക്രട്ടറിയും ഒളിവിൽ

വടകര: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ഒളിവിൽ. വടകര മണിയൂരിലെ മുളിയൂർ ബ്രാഞ്ച് സെക്രട്ടറി ബാബുരാജും മേഖലാ സെക്രട്ടറി ലിജീഷ് എന്നിവരാണ് യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയത്.

Also Read:ആരോഗ്യവകുപ്പ് പ്രതിനിധി നൽകിയ പ്രതിരോധശേഷിക്കുള്ള മരുന്ന് കഴിച്ച സ്ത്രീ മരിച്ചു: മൂന്നുപേർ ഗുരുതരാവസ്ഥയിൽ

കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെതുടർന്ന് പോലീസ് കേസെടുത്തതിന് പിറകെയാണ് യുവാക്കൾ ഒളിവിൽ പോയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ രണ്ടു പ്രതികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം ജനാധിപത്യ മഹിളാ നേതാക്കൾ ഇന്ന് പരാതിക്കാരിയുടെ വീട് സന്ദർശിച്ചിരുന്നെങ്കിലും കാണാൻ കഴിയില്ലെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. സംഭവത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉടൻ പ്രതികളെ പിടികൂടുമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button