CricketLatest NewsNewsSports

ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം

ദില്ലി: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം. ഇന്ത്യയിൽ നടക്കേണ്ടിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റുന്നത്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് മത്സരങ്ങൾ. യുഎഇയിൽ ടി20 ലോകകപ്പ് നടക്കുകയാണെങ്കിൽ ഐപിഎൽ കലാശക്കൊട്ട് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമായിരിക്കും ടി20 ലോകകപ്പ് ആരംഭിക്കുക. ഒക്ടോബർ 15നാണ് ഐപിഎൽ ഫൈനൽ.

സെപ്തംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ദുബായിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് ദുബായിലായിരിക്കുമെന്ന കാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങൾ ദുബായിൽ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ജൂൺ 28ന് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Read Also:- യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിലെ നേരിടും

ടി20 ലോകകപ്പിലെ ആദ്യ റൗണ്ടിൽ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ആദ്യ റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും. ഒക്ടോബർ 24ന് ആരംഭിക്കുന്ന സൂപ്പർ 12 പോരാട്ടങ്ങളിൽ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങൾ. ഇതിൽ നിന്ന് യോഗ്യത നാലു ടീമുകൾ സെമിയിലേക്ക് മുന്നേറും നവംബർ 14നാണ് ഫൈനൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button