
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5013 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1288 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1731 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11002 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 53 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 475 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേരാണ് അറസ്റ്റിലായത്. 42 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 467 കേസുകൾ രജിസ്റ്റർ ചെയ്യുകയും 227 പേർ അറസ്റ്റിലാകുകയും 294 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 799 കേസുകളും കൊല്ലം സിറ്റിയിൽ 2114 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
Read Also: ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: യുവതി അറസ്റ്റില്‍
തിരുവനന്തപുരം സിറ്റി – 475, 36, 42
തിരുവനന്തപുരം റൂറൽ – 467, 227, 294
കൊല്ലം സിറ്റി – 2114, 72, 56
കൊല്ലം റൂറൽ – 799, 37, 91
പത്തനംതിട്ട – 84, 73, 148
ആലപ്പുഴ- 27, 7, 97
കോട്ടയം – 272, 241, 126
ഇടുക്കി – 65, 22, 16
എറണാകുളം സിറ്റി – 106, 48, 18
എറണാകുളം റൂറൽ – 122, 30, 153
തൃശൂർ സിറ്റി – 93, 99, 73
തൃശൂർ റൂറൽ – 26, 34, 188
പാലക്കാട് – 90, 102, 29
മലപ്പുറം – 69, 55, 17
കോഴിക്കോട് സിറ്റി – 22, 31, 14
കോഴിക്കോട് റൂറൽ – 58, 82, 12
വയനാട് – 39, 0, 20
കണ്ണൂർ സിറ്റി – 58, 58, 46
കണ്ണൂർ റൂറൽ – 10, 10, 63
കാസർഗോഡ് – 17, 24, 228
Post Your Comments