ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. ജൂലൈ ആറ് വരെ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. സർവീസുകൾ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Read Also: കരിഓയിലും മൂത്രവും കൊണ്ട് അഭിഷേകം: സ്ത്രീകളെ ശല്യം ചെയ്ത യുവാവിന് കടുത്ത ‘ശിക്ഷ’
യാത്രക്കാർ ട്വിറ്ററിലൂടെ ചോദിച്ച ചോദ്യങ്ങൾക്കാണ് എമിറേറ്റ്‌സ് എയർലൈൻസ് മറുപടി നൽകിയത്. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രോട്ടോക്കോളുകളിലും മാർഗനിർദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോൾ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഇന്ത്യക്കാർക്ക് യുഎഇ പ്രവേശന അനുമതി നൽകിയതിന് പിന്നാലെ 23 മുതൽ സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു എമിറേറ്റ്‌സ് അറിയിച്ചിരുന്നത്. അതേസമയം ജൂൺ ആറ് വരെ യുഎഇയിലേക്ക് വിമാന സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
Read Also: കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നു തന്നെയെന്ന് ഉറച്ചു വിശ്വസിച്ച് അമേരിക്ക
Post Your Comments