KeralaNattuvarthaLatest NewsNewsCrime

ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: യുവതി അറസ്റ്റില്‍

കുട്ടികളെ ഉപേക്ഷിച്ച്‌ കടന്നതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

ഇരവിപുരം: ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം കെ.ബി നഗര്‍ 66, ലക്ഷ്മി നിവാസില്‍ ഐശ്വര്യ (28), ഇവരുടെ സഹോദരീ ഭര്‍ത്താവ് ചാല യു.എന്‍.ആര്‍.എ 56 എ രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സഞ്ജിത് (36) എന്നിവരെ മധുരയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

read also: കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നു തന്നെയെന്ന് ഉറച്ചു വിശ്വസിച്ച് അമേരിക്ക

ഭര്‍ത്താവിന്റെ ബന്ധുവീട്ടിലെത്തിയ ഐശ്വര്യ സഞ്ജിത്തിനൊപ്പം കഴിഞ്ഞ 22ന് ഒളിച്ചോടുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തി.

സഞ്ജിത്തിന് രണ്ട് കുട്ടികളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച്‌ കടന്നതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തൈക്കാട് സ്വദേശിയായ ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button