കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണ സംഘം തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ ശബ്ദരേഖ പുറത്ത്. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവുമായ കടന്നയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മാസം മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ഗള്‍ഫിലെ കൂട്ടാളിയായ റമീസെന്നയാളുമായി അര്‍ജുന്‍ പദ്ധതിയിട്ടത്. പക്ഷെ സ്വര്‍ണം കൊണ്ടുവരാന്‍ ചുമതലപ്പെടുത്തിയ ആള്‍ നാട്ടിലേക്ക് വരാതെ ആ സ്വര്‍ണവുമായി മുങ്ങി. ഇയാളുടെ ഫോണിലേക്ക് അർജുൻ ആയങ്കിക്ക് അയച്ച ഭീഷണി സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.
അര്‍ജുന്‍ ആയങ്കിയുടെ ശബ്ദരേഖയില്‍ പറയുന്നത്:
” ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്‌ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.
രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില് പോസ്റ്റ് പോലെ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടി കൊണ്ടുതരാം എന്ന് പറഞ്ഞാലും വേണ്ട ഞങ്ങളെ പറ്റിച്ചവനാണ് നീ. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല പാനൂരും മാഹിയിലുമുള്ള കുറച്ച് പാര്‍ട്ടിക്കാരും ഇതിനകത്തുണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ഒരാളും ഉണ്ടാവില്ല”
ശുഹൈബ് രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത് കൂടിയായ അര്‍ജുന്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സി.പി.ഐ.എം സൈബര്‍ പോരാളിയായ അര്‍ജുന്‍ പാര്‍ട്ടിയെ മറയാക്കി കോടികള്‍ കടത്തിയിട്ടുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Read Also: രാമനാട്ടുകര സ്വർണക്കടത്ത്: ക്വട്ടേഷനിലെ രാഷ്ട്രീയം കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാവുന്നു
Post Your Comments