Latest NewsKeralaNews

വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അർജുൻ ആയങ്കി റിമാൻഡിൽ

പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ അർജുൻ ആയങ്കി റിമാൻഡിൽ. മീനാക്ഷിപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിൽ പൂനെയിൽ നിന്നാണ് പൊലീസ് അർജുനെ അറസ്റ്റ് ചെയ്തത്. 75 പവൻ സ്വർണം, ഇരുപത്തി മൂവായിരം രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്ന് ഇയാൾ കവർന്നത്.

Read Also: അപ്പയ്ക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്ന് മെല്‍ബണില്‍ നിന്ന് മാത്രമേ കിട്ടൂ, പെട്ടെന്ന് എത്തിക്കണം

തിങ്കളാഴ്ച പുലർച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. കേസിൽ നേരത്തെ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു.

Read Also: 10 വയസുകാരിയെ വീട്ടുവേലക്കാരിയാക്കി: വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ തല്ലിച്ചതച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button