തൃശൂർ: ട്രെയിനിൽ വനിത ടിടിഇയെ ആക്രമിച്ച കേസിൽ സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആയങ്കിക്കെതിരെ കേസെടുത്തത്. ട്രെയിനിൽ ടിക്കറ്റ് പരിശോധനക്കിടെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.
ഗാന്ധി ദാമിൽ നിന്ന് നാഗർഗോവിലിലേക്ക് പോകുന്ന ട്രെയിനിൽ വെച്ചായിരുന്നു സംഭവം. ട്രെയിനിൽ ജനറൽ ടിക്കറ്റ് ആയിരുന്നു അർജുൻ യാത്ര ചെയ്യാനായി എടുത്തിരുന്നത്. എന്നാൽ, ഈ ടീക്കറ്റുമായി അർജുൻ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ഇത് ചെയ്തത് ചോദ്യം ചെയ്ത ടിടിഇയ്ക്ക് നേരെയായിരുന്നു ആയങ്കിയുടെ അസഭ്യം പറച്ചിൽ. പ്രകോപിതനായ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
Post Your Comments