KeralaLatest NewsNews

രാമനാട്ടുകര സ്വർണക്കടത്ത്: ക്വട്ടേഷനിലെ രാഷ്ട്രീയം കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാവുന്നു

അർജുൻ ആയാങ്കിയെ കസ്റ്റംസ് അന്വേഷിച്ച് എത്തിയപ്പോൾ ഇയാളുടെ സൈബർപാർട്ടി ബന്ധം വിവാദമമാകുമെന്ന് അറിഞ്ഞതോടെയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയുള്ള നിലപാടുമായി സി.പി.എം. രംഗത്തെത്തിയത്.

കണ്ണൂർ: ക്വട്ടേഷനിലെ രാഷ്ട്രീയം കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാവുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ മുൻസൈബർ സഖാവ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം സംശയം ഉയരുന്നത് കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാകുന്നു. ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. പറയുമ്പോഴും സാമൂഹികമാധ്യമങ്ങളിൽ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ആകാശ് തില്ലങ്കേരി സംഭവത്തിൽ ഉൾപ്പെട്ടതായി പോലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.

കസ്റ്റംസ് അന്വേഷണ സംഘം ബുധനാഴ്ച അർജുൻ ആയങ്കിയുടെ അഴീക്കോട്ടെ വീട്ടിലെത്തിയപ്പോഴാണ് ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാവുന്നത്. നേരത്തേ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും ക്വട്ടേഷനെടുത്ത ഗുണ്ടാസംഘങ്ങൾ ഇപ്പോൾ സ്വർണക്കടത്തിനും മദ്യക്കടത്തിനും ക്വട്ടേഷൻ ഏറ്റെടുക്കുകയാണെന്ന് പോലീസ് പറയുന്നു.

Read Also: സംസ്ഥാനത്തെ അഞ്ച് ഡാമുകൾക്ക് തീവ്രവാദ ഭീഷണി: സുരക്ഷാ ഭീഷണിയെ നേരിടാൻ പുത്തൻ മാർഗങ്ങളൊരുക്കി

സി.പി.എമ്മിന് ക്വട്ടേഷൻ സംഘത്തിലെ വ്യക്തികളുമായി ഒരു ബന്ധമില്ലെന്നും ക്വട്ടേഷനെ ക്വട്ടേഷനായി തന്നെ കാണണമെന്നും വ്യാഴാഴ്ച രാവിലെ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അർജുൻ ആയാങ്കിയെ കസ്റ്റംസ് അന്വേഷിച്ച് എത്തിയപ്പോൾ ഇയാളുടെ സൈബർപാർട്ടി ബന്ധം വിവാദമമാകുമെന്ന് അറിഞ്ഞതോടെയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയുള്ള നിലപാടുമായി സി.പി.എം. രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button