KeralaLatest NewsNews

കുടുംബപ്രശ്‌നങ്ങൾ, പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ: മൊബൈല്‍ ടവറില്‍ ജീവനൊടുക്കി യുവാവ്

ശ്യാംകുമാറിനെതിരേ ഭാര്യ മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

ആലപ്പുഴ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ പരാതി നൽകിയതിന് പിന്നാലേ യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കരയിലാണ് സംഭവം. മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് യുവാവ് തൂങ്ങിമരിച്ചത്. മാവേലിക്കര റെയില്‍വേ ജങ്ഷന് സമീപം കോട്ടയുടെ വടക്കേതില്‍ പ്രഭാകരന്റെ മകന്‍ ശ്യാംകുമാറാണ് ആത്മഹത്യ ചെയ്തത്.

read also: ജോസഫൈനെതിരെ കേന്ദ്രവനിത കമ്മീഷന് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

ബി.എസ്.എന്‍.എല്‍. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലുള്ള ടവറിൽ ശ്യാം തൂങ്ങിമരിക്കുകയായിരുന്നു. ശ്യാംകുമാറും ഭാര്യയും തമ്മില്‍ ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്  ശ്യാംകുമാറിനെതിരേ ഭാര്യ കഴിഞ്ഞദിവസം മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ മാവേലിക്കര പോലീസ് വ്യാഴാഴ്ച ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് ശ്യാംകുമാര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button