തിരുവനന്തപുരം : ഇരകളുടെയൊപ്പം നില്‍ക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്റേതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ജോസഫൈനെ വിമര്‍ശിച്ചത്. വനിത കമ്മീഷന്‍ എന്ന നിലയില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തതെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
Read Also : ‘എംസി ജോസഫൈൻ അത്ര ഫൈനല്ല എന്ന് പറയാൻ നാലര വർഷം വേണ്ടി വന്നു, ഒരുങ്ങുന്നത് “പിണറായി ഡാ” പോസ്റ്റിനുള്ള …
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ….
‘കേരളത്തിലെ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാതിക്കാരോടുള്ള അസഹിഷ്ണുതയും നിരുത്തരവാദിത്തപരവുമായ നടപടികളെക്കുറിച്ച് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്ക്ക് കത്തയയ്ക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര വനിതാ കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു’.
‘ഗാര്‍ഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായത്.ഇതിനു മുന്‍പും ഇരകളോടൊപ്പം നില്‍ക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജോസഫൈന്‍ സ്വീകരിച്ചത്’.
തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എം.സി ജോസഫൈന്റെ പ്രതികരണം. ഇതിനെതിരെയാണ് എം.സി ജോസഫൈനെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നത്.
Post Your Comments