
കൊച്ചി : സ്ത്രീധന പീഡനത്തിനെതിരെ ആത്മരോഷത്തോടെ പ്രതികരിച്ച സുരേഷ് ഗോപിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയ യുവതി നേരിട്ട സ്ത്രീധനപീഡനങ്ങള്‍ കേട്ട് രോഷത്തോടെ പറഞ്ഞ വാചകങ്ങള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പങ്കിടുകയാണ്. താരത്തിന്റെ അല്ല അച്ഛന്റെ രോഷം എന്ന നിലയിലായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്.
Read Also : ‘ ഇന്ന് നീ നാളെ എന്റെ മകള്‍ ‘ പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസ്സിലെ നോവായി മാറി വിസ്മയ , നെഞ്ച് വിങ്ങി നട…
‘ഞാന്‍ ഇവിടെ ഇരുന്ന് ഹൃദയം നനയുന്നുണ്ടെങ്കില്‍ അത് ലോകത്തുള്ള പെണ്‍മക്കളുള്ള അച്ഛനമ്മമാരെ ഓര്‍ത്താണ്. ചില ഉറച്ച തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ അങ്ങ് എടുക്കണം. എനിക്ക് പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട. അങ്ങനെ ഒരു തീരുമാനം എടുത്ത നാലു ആണ്‍മക്കള്‍ അടങ്ങിയ ഒരു വീട്ടിലെ മൂത്ത മകനാണ് ഞാന്‍. 20 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു, 5 ലക്ഷത്തിന് പോലും എനിക്ക് യോഗ്യതയില്ലേ എന്ന് ചോദിക്കുകയാണ്. തിരിച്ച് പെണ്‍കുട്ടികള്‍ ആണ്‍തുണ വേണ്ടെന്നും അവരുടെ യോഗ്യത അളക്കാനും തുടങ്ങിയാല്‍ ഈ ആണുങ്ങള്‍ എന്ത് ചെയ്യും. ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് വരാനിരിക്കുന്ന ചെക്കന്‍മാര്‍ക്ക് കൂടി ഈ അച്ഛന് പറയാനുള്ളത് ഇതാണ്. ഇല്ലെങ്കില്‍ വേണ്ട അവര്‍ ഒറ്റയ്ക്ക് ജീവിക്കും. ജീവിതം ദൈവം വിരിച്ച് തരുന്ന പച്ച പരവതാനിയാണ് ‘ , അന്ന് രോഷത്തോടെ സുരേഷ്‌ഗോപി പറഞ്ഞു.
Post Your Comments