Latest NewsNewsIndia

സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിക്കണമെന്ന് യുജിസി നിര്‍ദ്ദേശം

എതിര്‍പ്പുമായി എം.പിമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് മുതലുളളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കണമെന്നുള്ള യുജിസി നിര്‍ദ്ദേശത്തോട് വ്യാപക എതിര്‍പ്പ്. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനറുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍വകലാശാലകളോട് യുജിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ശിവസേന എം.പി രംഗത്ത് എത്തി. ഇത് പ്രധാനമന്ത്രിയുടെ പണമല്ല നികുതിദായകരുടെ പണമാണെന്നാണ് എം.പിയുടെ പ്രതികരണം. രാജ്യസഭാ എം.പിയും ശിവസേന നേതാവുമായ പ്രിയങ്കാ ചതുര്‍വേദിയാണ് യുജിസി നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധിച്ചത്. തിങ്കളാഴ്ച മുതലാണ് പുതുക്കിയ വാക്സിന്‍ നയപ്രകാരം രാജ്യത്ത് 18 വയസിന് മുകളിലുളളവര്‍ക്ക് സൗജന്യ വാക്സിന്‍ ഏര്‍പ്പെടുത്തിയത്. ഇതിന് നന്ദിയര്‍പ്പിക്കാനായിരുന്നു യുജിസി നല്‍കിയ നിര്‍ദ്ദേശം.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി

‘വാക്സിനുകള്‍ വാങ്ങിയത് നികുതിദായകരുടെ പണത്തില്‍ നിന്നാണെന്നും എന്തുകൊണ്ടാണ് യുജിസി ഇതേ ശുഷ്‌കാന്തിയോടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെടാത്തതും യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാത്തതിനെ ചോദ്യം ചെയ്യാത്തതും?’ എന്ന് എം.പി ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button