Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കാശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

Read Also : ആലപ്പുഴയില്‍ പത്തൊൻപതുകാരി ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ 

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർച്ച സർവ്വകക്ഷി യോഗം ഈ മാസം 24 നാണ് നടക്കുക. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 14 പേരെയാണ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ജമ്മു കശ്മീരിലെ പാർട്ടികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ച. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച യോഗം വിളിച്ചത്.

ജമ്മു കശ്മീരിന്റെ അമിതാധികാരം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നേതാക്കൾ ചേർന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീരിലെ പാർട്ടികൾക്കുള്ളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. നേരത്തെ മെഹബൂബ മുഫ്തി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button