കോട്ടയം: ഒടുവിൽ രാജപ്പന്റെ സ്നേഹം തന്നെ വിജയിക്കുന്നു. തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് സഹോദരി അറിയിച്ചു. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസാണ് ഒത്തു തീര്‍പ്പിലെത്തി നിൽക്കുന്നത്. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാെമെന്ന് രാജപ്പനും പൊലീസിനെ അറിയിച്ചു
പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ പ്രശംസിച്ച രാജപ്പന്‍ സുമനസ്സുകള്‍ സഹായമായി നല്‍കിയ പണമാണ് സഹോദരി തട്ടിയതെന്നായിരുന്നു രാജപ്പന്റെ പരാതി. താന്‍ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരി പിന്‍വലിച്ച 5 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ ഇരുപതിനായിരം രൂപയും അടക്കം തിരിച്ചു നല്‍കാമെന്ന് സഹോദരി പൊലീസിനെ അറിയിച്ചു.
Post Your Comments