തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഇതുണ്ടായില്ല. പൂർണ്ണമായും നിയന്ത്രണവിധേയമാണ് സംസ്ഥാനത്തെ രോഗവ്യാപനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read:1000 രൂപയ്ക്ക് വേണ്ടി അമ്മയോട് കേണ് വിസ്മയ, അവനാള് സൈക്കോയാണ് കൊന്നതാണെന്ന് പിതാവ്
കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാനിടയുണ്ട്. നിലവില്‍ 7 മണി വരെ മാത്രം പ്രവര്‍ത്തിക്കാനനുമതി നല്‍കുന്നത് ഹോട്ടലുകളടക്കം കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നതും നിര്‍ണായകം. തട്ടുകടളുടെ അനുമതിയും പ്രധാനം. ഭക്തരുടെ ഇടപെടലുകൾ മൂലം ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത.
എന്നാൽ ജിമ്മുകളും, മാളുകളും മറ്റും തുറക്കുന്നതിൽ ഉടൻ അനുമതിയുണ്ടാകാൻ ഇടയില്ല. മൂന്നാം തരംഗഭീഷണിയുള്ളതിനാൽ ഇളവുകളിൽ സർക്കാർ സൂക്ഷ്മത പുലർത്താനാണ് സാധ്യത.
Post Your Comments