COVID 19KeralaNattuvarthaLatest NewsIndiaNewsInternational

അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും, കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന് ചർച്ച ചെയ്യാനും വേണ്ടിയാണ് യോഗം ചേരുന്നത്.

Also Read:ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: തട്ടിയെടുത്തത് 32 ലക്ഷം, ‘ആള്‍ദൈവം’ പിടിയില്‍

നിലവിൽ ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇന്ന് പരിശോധിക്കും. ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് ചേരുന്നത്.

അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികളിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന യോഗത്തിൽ പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button