KeralaLatest News

1000 രൂപയ്ക്ക് വേണ്ടി അമ്മയോട് കേണ് വിസ്മയ, അവനാള് സൈക്കോയാണ് കൊന്നതാണെന്ന് പിതാവ്

'അവന്‍ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നില്‍ക്കണം

കൊല്ലം : ‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല..’ അമ്മയെ വിളിച്ച്‌ അവള്‍ അവസാനം പറഞ്ഞത് ഇതാണ്. ഞാന്‍ അത് ഇപ്പോഴാണ് അറിയുന്നത് എന്ന് സഹോദരൻ പറയുന്നു. ‘എന്റെ പെങ്ങള്‍ക്ക് വന്നത് ഇനി ആര്‍ക്കും വരരുത്. അവന്‍ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നില്‍ക്കണം.’ സഹോദരൻ വിജിത്ത് പറയുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരണ്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.  തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

‘ഒരു ദിവസം രാത്രി കാര്‍ വീട്ടില്‍ കൊണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരണ്‍ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാന്‍ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്‌ഐയെയും തല്ലാന്‍ പോയി. അദ്ദേഹത്തിന്റെ ഷര്‍ട്ട് ഇവന്‍ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.’

‘പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ലെന്ന് എഴുതി തന്നു. അതില്‍ ‍ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. പിന്നീട് എന്റെ പെങ്ങള്‍ രണ്ടുമാസം വീട്ടില്‍ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോള്‍ അവന്‍ ഫോണ്‍ വിളിച്ച്‌ അവളെ വീണ്ടും മയക്കി. കോളജില്‍ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നെ അവള്‍ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ടാകും അവള്‍ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്.

എന്റെയും അച്ഛന്റെയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ‍ഞാന്‍ വാങ്ങിക്കൊടുത്ത ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോള്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവള്‍ ചോദിച്ചതായി അമ്മ ഇപ്പോഴാണു പറയുന്നത്.100 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമായിരുന്നു സ്ത്രീധനമായി നല്‍കിയത്. ഭര്‍ത്താവ് കിരണിന് കാര്‍ ഇഷ്​ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനം തുടങ്ങിയതെന്ന് പിതാവ് പറയുന്നു.

മര്‍ദനം സംബന്ധിച്ച്‌​ ഞായറാഴ്ച വിസ്മയ ബന്ധുക്കള്‍ക്ക് വാട്സ്​ആപ് സന്ദേശം അയച്ചിരുന്നു. പരിക്കി​ന്റെ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. ക്രൂരമര്‍ദനമാണ്​ ഭര്‍ത്താവില്‍നിന്ന്​ നേരിടേണ്ടി വന്നതെന്ന് ചാറ്റില്‍ വ്യക്തമാക്കിയിരുന്നു. ‘ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കുകൊടുത്ത വണ്ടി കൊള്ളില്ലെന്ന്​ പറഞ്ഞ് കഴിഞ്ഞദിവസം തെറി വിളിച്ചു. അച്ഛനെയും ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു.

സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ചുവലിച്ച്‌ പലതവണ അടിച്ചു. അടികൊണ്ടു വീണ എന്‍െറ മുഖത്ത് ചവിട്ടി, കാലുകൊണ്ട് മുഖത്ത് അമര്‍ത്തി’ വിസ്മയ വാട്സ്​ആപ് ചാറ്റില്‍ സഹോദരനോട് പറഞ്ഞത് ഇതാണ്. 2020 മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button