NattuvarthaLatest NewsKeralaNews

‘രണ്ടും കൂടെ ഒരുമിച്ച് വേണ്ട’: വിസ്മയ കേസിൽ മുഹമ്മദ്‌ റിയാസിനെ പഴയ ഗാർഹിക പീഡന കഥ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

മുൻകാല ചരിത്രങ്ങൾ ഓർത്തുവേണം പ്രഖ്യാപനങ്ങൾ നടത്താൻ

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിന്റെ പത്രവാർത്ത സഹിതമാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രചരിക്കുന്നത്.

സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും ദിനംപ്രതി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ അധികാരസ്ഥാനത്ത് ഇരിക്കുന്നവർ മുൻകാല ചരിത്രങ്ങൾ ഓർത്തുവേണം പ്രഖ്യാപനങ്ങൾ നടത്താൻ എന്നും കോടതി ഇടപെട്ട് ആദ്യഭാര്യയ്ക്ക് പോലീസ് സംരക്ഷണം നൽകിയ കാര്യങ്ങൾ മറക്കരുതെന്നും ആളുകൾ പറയുന്നു.

രാഷ്ട്രീയക്കാർക്ക് എന്തും കാണിക്കാം എന്ന ഭാവം ഒഴിവാക്കണമെന്നും വാക്കിന് വ്യവസ്ഥിതി വേണമെന്നും പൊതുജനം പറയുന്നു. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടോ എന്നും ‘രണ്ടും കൂടെ ഒരുമിച്ച് വേണ്ട’ എന്നും ചിലർ മന്ത്രിയെ പരിഹസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button