NattuvarthaLatest NewsKeralaNews

കൊല്ലത്ത് കരിയിലക്കൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ചു: സ്ഥലം ഉടമയുടെ മകൾ പിടിയിലായത് ഡി എൻ എ പരിശോധനയിൽ

തോർത്തു കൊണ്ടു പോലും മൂടാതെ പൊക്കിള്‍ കൊടി മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു

കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേതാണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണെന്ന് കണ്ടെത്തിയത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു.

Also Read:കോവിഡ് കാലത്ത് കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍  : കേന്ദ്ര നടപടികളെ ചോദ്യം ചെയ്ത് എം.വി.ജയരാജന്‍

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരു രാത്രി മുഴുവന്‍ മഞ്ഞേറ്റ് മണ്ണില്‍ കിടന്നത് കൊണ്ട് കുഞ്ഞ് അണുബാധയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുടമ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.

നിരന്തരമായ അന്വേഷണങ്ങൾ നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ബന്ധുക്കളെ കാത്ത് പിഞ്ചു മൃതശരീരം ദിവസങ്ങളോളം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. ഒടുവിലാണ് ഡി എൻ എ പരിശോധനയിലൂടെ രേഷ്മയെ പോലീസ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button