കണ്ണൂര്‍: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നയങ്ങള്‍ക്കെതിരെ ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. കോവിഡ് കാലത്ത് കണ്ണില്‍ ചോരയില്ലാത്ത നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് എം.വി ജയരാജന്‍ ആരോപിച്ചു. അതിലൊന്നാണ് കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കില്ലെന്ന നിലപാട്.
Read Also : രാമനാട്ടുകര അപകടത്തില്‍ ദുരൂഹതകള്‍ ഏറെ, വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴവും മറ്റ് വസ്തുക്കളും
‘സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് ദുരന്തനിവാരണ അതോറിറ്റി നിയമത്തില്‍ പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ എന്നും കാലവര്‍ഷക്കെടുതികള്‍ പോലെയുള്ളവ ഒറ്റത്തവണ മാത്രം ഉണ്ടാവുന്ന ദുരന്തമാണെന്നും കോവിഡ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന പകര്‍ച്ചവ്യാധി ആണെന്നും അതിനാല്‍ നിയമം അനുസരിച്ച് മരണപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദമെന്നും’ എം.വി.ജയരാജന്‍ പറയുന്നു.
‘കോവിഡ് ഒരു ലോകമഹാമാരിയാണ്. മാത്രമല്ല ദുരന്തനിവാരണ നിയമം അനുസരിച്ചാണ് പല ധനസഹായവും നല്‍കി വന്നത്.അതിഥിത്തൊഴിലാളികള്‍ക്കടക്കം നല്‍കിയ സഹായം ഈ പണം ഉപയോഗിച്ചാണ്.കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാല്‍ അവര്‍ക്കൊക്കെ നല്‍കിയ സഹായം തിരിച്ചു വാങ്ങേണ്ടി വരില്ലേ ‘ എന്നും ജയരാജന്‍ ചോദിക്കുന്നു.
Post Your Comments