ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് . ട്രാക്ടറുമായി തയ്യാറായിരിക്കാനാണ് കര്‍ശകരോട് ടിക്കായത്ത് ആവശ്യപ്പെട്ടത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. ‘സമരങ്ങള്‍ ശക്തമാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്, നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ‘ ടിക്കായത്ത് പറഞ്ഞു.
Read Also : വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ
‘ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധക്കാര്‍ മടങ്ങിപ്പോകില്ലെന്നും’ ടിക്കായത്ത് പറഞ്ഞു. ‘ ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ഒന്നുകില്‍ ജനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരോ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കൂ എന്നും കര്‍ഷകരുടെ ശബ്ദം വ്യാജ കേസുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും’ ടിക്കായത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
Post Your Comments