KeralaNattuvarthaLatest NewsNews

വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ

വിവാഹിതയായ ലിൻസിയുടെ ഭർത്താവ് ഗൾഫിലാണ്.

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരുമാണ് പോലീസ് കസ്റ്റഡിയിൽ ആയത്.

കേസിൽ ക്വട്ടേഷൻ നൽകിയ മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് (30), ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല അയിരൂർ അ‍ഞ്ചുമുക്ക് തുണ്ടിൽ വീട്ടിൽ അമ്പു (33),വർക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസിൽ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വർക്കല സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മർദിച്ച് അവശരാക്കി വഴിയിൽ ഉപേക്ഷിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

സ്ത്രീധനമായി നൂറ് പവൻ, 1.25 ഏക്കർ സ്ഥലം,10 ലക്ഷത്തിന്‍റെ കാര്‍: എന്നിട്ടും വിസ്മയ്ക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത
വിവാഹിതയായ ലിൻസിയുടെ ഭർത്താവ് ഗൾഫിലാണ്. ഒന്നര വർഷം മുൻപാണ് പാരിപ്പള്ളിയിലെ മൈക്രോ ഫിനാ‍ൻസ് സ്ഥാപനത്തിലെ കലക്‌ഷൻ ഏജന്റായ ഗൗതമിനെ പരിചയപ്പെടുന്നത്. വിഷ്ണുവും ഗൗതമിനൊപ്പം അതെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഗൗതവുമായി അടുപ്പം ശക്തമായതോടെ ലിൻസി പണം, മൊബൈൽ ഫോൺ തുടങ്ങിയവ ഗൗതമിനു നൽകി. തുടർന്ന് വിവാഹാഭ്യർത്ഥന നടത്തി.

അതേസമയം വിവാഹാഭ്യർഥന നിരസിച്ച് അകലാൻ ശ്രമിച്ച ഗൗതമിനോട് ലിൻസിക്ക് പകയായി. ഇതോടെ വർക്കലയിലെ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. കഴിഞ്ഞ 14ന് ലിൻസി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു. ക്വട്ടേഷൻ സംഘം എത്തി വിഷ്ണുവിനെ കാറിൽ കയറ്റി അയിരൂർ കായൽ വാരത്ത് എത്തിച്ചു. വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടർന്ന് ഇരുവരെയും മർദിച്ച് അവശനാക്കി.

പണവും മൊബൈൽ ഫോണും കവർന്ന ശേഷം അക്രമി സംഘം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയിൽ ഒളിവിൽ കഴിയുമ്പോഴാണ് ലിൻസിയെ പിടികൂടുന്നത്. ക്വട്ടേഷൻ ഏറ്റെടുത്തത് അനന്ദുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button