KeralaLatest NewsNews

മനോരമ ന്യൂസിൽ നിന്ന് പ്രമോദ് രാമൻ രാജിവച്ചു

സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ രാജിവച്ചു. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

മാതൃഭൂമി ന്യൂസിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ഉണ്ണി ബാലകൃഷ്‌ണൻ രാജിവച്ചിരുന്നു. മീഡിയ വണ്ണില്‍ നിന്ന് രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിലേക്ക് പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രമോദ് രാമന്റെ രാജി. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ മീഡിയ വണ്ണിൽ ചുമതലയേല്‍ക്കും.

read also: കള്ളക്കടത്തുകാരുടെ വാഹനത്തിന് പോലീസ് സല്യൂട്ട് നല്‍കും: രാമനാട്ടുകര സംഭവത്തില്‍ പ്രതികരിച്ച് വി.മുരളീധരന്‍

ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍.

”സുഹൃത്തുക്കളെ, പ്രഫഷണൽ ജീവിതത്തിൽ ഒരു മാറ്റം കൂടി. മനോരമ ന്യൂസിൽ നിന്ന് ഇറങ്ങുന്നു. ജൂലൈ1ന് മീഡിയ വൺ എഡിറ്റർ ആയി ജോയിൻ ചെയ്യും. എല്ലാവരും കൂടെയുണ്ടാകണം.” – പ്രമോദ് രാമൻ കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button