റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
Also Read:സിൽവർ ലൈനിനെതിരായ പ്രതിഷേധം: രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നതെന്ന് എ.കെ ബാലന്
‘മാനേജ്മെന്റ് ആണല്ലോ മീഡിയവണിനുവേണ്ടി സംസാരിക്കേണ്ടതെന്ന സംശയമാണ് ചിലര്‍ക്ക്. മാധ്യമ പ്രവര്‍ത്തന രംഗത്തെ താനടക്കമുള്ളവര്‍ നേരത്തേതന്നെ മീഡിയവണിന്റെ നിരീക്ഷകരായിരുന്നു. മുൻപ് മീഡിയവണിന്റെ ചുമതല വഹിച്ചിരുന്നവരില്‍ പലരും സുഹൃത്തുക്കളായിരുന്നു. മീഡിയവണിനെ പിന്തുണക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ തനിക്ക് ബാധ്യതയുണ്ട്’, പ്രമോദ് രാമൻ വ്യക്തമാക്കി.
‘മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ല. മറയില്ലാതെയാണ് പ്രവര്‍ത്തനം. സുതാര്യമാണ്, സത്യവും നീതിയും മാത്രമാണ് മാനദണ്ഡം. മീഡിയവണ്ണിനെതിരായ വിലക്കിനെതിരെ പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ ആവേശം നല്‍കുന്നതായിരുന്നു. സംസ്ഥാന-ദേശീയ തലത്തില്‍ ലഭിച്ച പിന്തുണയില്‍ നിന്ന് വിഭിന്നമായി ഗള്‍ഫ് പ്രവാസികളില്‍ നിന്ന് ലഭിച്ച പിന്തുണക്ക് ഒരേ സ്വരമായിരുന്നു. മാനേജ്മെന്റിനും താനുള്‍പ്പെടുന്ന ജീവനക്കാര്‍ക്കും വര്‍ധിത ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രവാസലോകത്തിന്റെ പിന്തുണ. സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച പ്രവര്‍ത്തനാനുമതി സ്ഥിരമായി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പ്രവാസി വിഷയങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രത തുടരും’, പ്രമോദ് രാമന് കൂട്ടിച്ചേർത്തു.
Post Your Comments