Latest NewsNewsIndia

അന്താരാഷ്ട യോഗ ദിനം തിങ്കളാഴ്ച : പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുക. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാവിലെ 6.30 നാണ് പരിപാടി.

Read Also : ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാൻ ഗംഗാജലം തളിച്ച്‌ തൃണമൂല്‍: 300പേർ തിരിച്ചെത്തിയെന്നു തൃണമൂല്‍

പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കൊറോണ രണ്ടാം വ്യാപനത്തിന്റെ ഭീഷണി പൂര്‍ണമായി ഒഴിയാത്ത സാഹചര്യത്തില്‍ കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജുവും പരിപാടിയില്‍ പങ്കെടുക്കും. മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി യോഗയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 190 രാജ്യങ്ങളിലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button