Latest NewsNewsInternational

മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി: നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

പ്രതികൾക്ക് പത്ത് വർഷം വീതം ജയിൽ ശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി വിധിച്ചത്

മനാമ: മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രവാസികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് പത്ത് വർഷം വീതം ജയിൽ ശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി വിധിച്ചത്.

കസ്റ്റംസാണ് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. നിരോധിത മയക്കുമരുന്നുകളുടെ കള്ളക്കടത്ത് നടത്തുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി ലക്ഷദ്വീപ് കളക്ടർ

കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാൻ പ്രതികൾ മാസ്‌കിനുള്ളിൽ വിദഗ്ധമായാണ് കഞ്ചാവ് ഒളിപ്പിച്ചത്. പിന്നീട് ഇത് ബഹ്റൈനിലേക്ക് എയർ കാർഗോ വഴി അയക്കുകയായിരുന്നു. എന്നാൽ മാസ്‌കുകളുടെ രൂപത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ വിശദമായ പരിശോധന നടത്തി. ഇതോടെ ഇവർ പിടിയിലാകുകയായിരുന്നു. അറസ്റ്റിലായവരിൽ രണ്ട് പ്രതികൾക്ക് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേർക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല.

Read Also: വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഈ സംസ്ഥാനം: ഒറ്റ ദിവസം വാക്‌സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേർക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button